Advertisement

പാചകവാതക സിലിണ്ടറിന് 50 രൂപ കുറഞ്ഞു; പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ

March 1, 2020
Google News 1 minute Read

സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞു. ഇന്ന് മുതലാണ് പുതിയ വില നിലവിൽ വന്നത്. 2019 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞത്. ഇതിന് മുമ്പ് ആറ് മാസത്തിനിടെ ആറ് തവണ വില കൂട്ടിയിരുന്നു. 50 ശതമാനം വിലവർധനയാണുണ്ടായത്.

അതേസമയം, ഇന്ന് മുതൽ ഡൽഹിയിലും മുംബൈയിലും  സബ്സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന് 53 രൂപ കുറഞ്ഞു. ഡൽഹിയിൽ സിലിണ്ടറിന് 858-5 രൂപയുണ്ടായിരുന്നത് 805.5 രൂപയായി. 19 കിലോ സിലിണ്ടറിന്റെ വില 1381.50ൽ നിന്ന് 1331 രൂപയായി കുറഞ്ഞു.

Story highlight: LPG price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here