രാജ്യദ്രോഹക്കുറ്റം; അമൂല്യ ലിയോണയുടെ കസ്റ്റഡി കാലാവധി നീട്ടി

പൗരത്വ നിയമത്തിനെതിരെ ബെംഗളൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അമൂല്യ ലിയോണയുടെ കസ്റ്റഡി കാലാവധി നീട്ടി. മാർച്ച് അഞ്ച് വരെയാണ് കസ്റ്റഡി നീട്ടിയത്.
എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഉൾപ്പെടെ പങ്കെടുത്ത ‘സേവ് കോൺസ്റ്റിറ്റിയൂഷൻ’ എന്ന പരിപാടിയിലായിരുന്നു അമൂല്യ ലിയോണ മൈക്ക് കൈയിലെടുത്ത് പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. മറ്റുള്ളവരോട് അത് ഏറ്റുവിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഉവൈസിയടക്കമുള്ളവരെത്തി അമൂല്യ ലിയോണയെ പിടിച്ചുമാറ്റി. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഫെബ്രുവരി 20 നായിരുന്നു സംഭവം നടന്നത്. 124എ, 153എ,ബി എന്നീ വകുപ്പുകൾ ചുമത്തിയാണ് അമൂല്യയെ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here