Advertisement

സിസ്റ്റര്‍ ലൂസിക്ക് വീണ്ടും തിരിച്ചടി; മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം വത്തിക്കാന്‍ തള്ളി

March 1, 2020
Google News 1 minute Read

മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാന് നല്‍കിയ അപേക്ഷയില്‍ സിസ്റ്റര്‍ ലൂസിക്ക് തിരിച്ചടി. അപേക്ഷ തള്ളിയെന്ന് കാണിക്കുന്ന ഔദ്യോഗിക കത്ത് സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചു. വത്തിക്കാന് നല്‍കിയ അവസാന അപേക്ഷയിലാണ് നടപടി. ഇനി സിസ്റ്റര്‍ ലൂസിക്ക് വത്തിക്കാന് വിശദീകരണം നല്‍കാനാകില്ല. നിയമപോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ട്വന്റി ഫോര്‍ എക്‌സ്‌ക്ലൂസീവ്

കാരയ്ക്കാമലയിലെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയ രണ്ടാം അപേക്ഷയാണ് വത്തിക്കാന്‍ തള്ളിയത്. ലാറ്റിന്‍ ഭാഷയിലുള്ള കത്തില്‍ തുടക്കത്തില്‍ തന്നെ സിസ്റ്റര്‍ നല്‍കിയ അപേക്ഷ പൂര്‍ണമായി തള്ളുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ലൂസിക്ക് മഠത്തില്‍ തുടരുന്നത് പ്രതിസന്ധിയാകും.

മഠത്തില്‍ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകള്‍ തന്നോട് പെരുമാറുന്നതെന്നും താന്‍ നല്‍കിയ പരാതികളില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവസാന പ്രതീക്ഷയായിരുന്ന അപേക്ഷയും വത്തിക്കാന്‍ തള്ളിയത്. എന്നാല്‍ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് സിസ്റ്റര്‍ ലൂസിയുടെ നിലപാട്.

Story Highlights: sister lucy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here