കാണികൾക്കെതിരെ ആക്രോശവും ചീത്തവിളിയും; കോലി വിവാദത്തിൽ

ന്യുസീലൻ്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ബാക്ക് ഫൂട്ടിലാണ്. രണ്ടാം ഇന്നിംഗ്സിൽ 7 റൺസ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 90 റൺസ് എന്ന നിലയിലാണ്. കേവലം 97 റൺസ് മാത്രം ലീഡുള്ള ഇന്ത്യക്ക് മത്സരത്തിൽ വിജയപ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇനിയും കുറഞ്ഞത് 100 റൺസ് എങ്കിലും വേണം. ഇതിനോടൊപ്പമാണ് ക്യാപ്റ്റൻ വിരാട് കോലിയുടെ മോശം പെരുമാറ്റം ഇന്ത്യക്ക് തിരിച്ചടിയാവുന്നത്.
ന്യൂസിലൻ്റ് ഇന്നിംഗ്സിൻ്റെ ഇടയിലായിരുന്നു കോലിയുടെ അമിത ആക്രമണോത്സുകത. കാണികൾക്കെതിരെ അക്രോശവും തെറിവിളിയുമായി അഗ്രഷൻ കാണിച്ച ഇന്ത്യൻ നായകനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബുംറയുടെ പന്തിൽ കിവീസ് നായകൻ കെയിൻ വില്ല്യംസൺ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയിരുന്നു. ഇത് ആക്രോശത്തോടെ ആഘോഷിച്ച കോലി കാണികളെ നോക്കി ചീത്ത പറഞ്ഞു. തുടർന്ന് ഷമിയുടെ പന്തിൽ ടോം ലാഥം പുറത്തായതിനു ശേഷവും കാണികൾക്കെതിരെ കോലി ആക്രോശിച്ചിരുന്നു. ഇതിൻ്റെ വീഡിയോകൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. പെരുമാറ്റത്തിൻ്റെ പേരിൽ കോലിക്ക് ഐസിസി ഡീമെരിറ്റ് പോയിൻ്റുകൾ നൽകണമെന്നാണ് ട്വിറ്റർ ലോകത്തിൻ്റെ ആവശ്യം.
Stfu. This is the @imVkohli we all know ?❤️ #INDvsNZTestCricket #NZvsIND #Kohli #ViratKohli pic.twitter.com/MXaps2RX5L
— Adish Shetty (@AdishShetty18) March 1, 2020
കരിയറിൻ്റെ തുടക്ക കാലത്തിൽ ഓവർ അഗ്രഷൻ്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ നേരിട്ട താരമാണ് കോലി. കരിയർ പുരോഗമിച്ച് ഇന്ത്യയുടെ ക്യാപ്റ്റൻ വരെ ആയപ്പോൾ ആ അഗ്രഷൻ കോലി നിയന്ത്രിച്ചു. എന്നാൽ, അതൊക്കെ കളഞ്ഞു കുളിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതും ആദ്യ ടെസ്റ്റിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതും കോലിയെ ചൊടിപ്പിച്ചിട്ടുണ്ടാവണം. വ്യക്തിപരമായി തനിക്കും ജസ്പ്രീത് ബുംറക്കും മോശം ഫോമിലൂടെ കടന്നു പോകേണ്ടി വരുന്നതും ഇതിന് പ്രചോദനമായിട്ടുണ്ടാവുമെന്നും ട്വിറ്റർ ലോകം പറയുന്നു.
— faceplatter49 (@faceplatter49) February 29, 2020
Story Highlights: Virat Kohli over aggression controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here