കൊല്ലത്ത് കിണറ്റിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കൊല്ലം കടയ്ക്കലിൽ കിണറ്റിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ആർപ്പുങ്കൽ പാറവിള വീട്ടിൽ മനോജ്-രമ്യ ദമ്പതികളുടെ മകൾ മാളവികയാണ് (8) മരിച്ചത്. കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് മാളവിക വീഴുകയായിരുന്നു.

വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വെള്ളമില്ലാതെ കിടന്ന കിണറ്റിനുള്ളിലെ പാറയിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കടയ്ക്കൽ ടൗൺ എൽപി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മാളവിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top