ഷമിക്ക് വീണ്ടും പരുക്ക്; ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടമായേക്കും

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വീണ്ടും പരുക്ക്. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയുന്നതിനിടെ പരുക്കേറ്റ ഷമി ന്യൂസിലൻഡ് ഇന്നിംഗ്സിൽ മൂന്ന് ഓവറുകൾ മാത്രമേ എറിഞ്ഞിരുന്നുള്ളൂ. പരുക്കിനെപ്പറ്റിയുള്ള കൃത്യമായ അപ്ഡേറ്റ് ബിസിസിഐ നൽകിയിട്ടില്ലെങ്കിലും ഷമിക്ക് ദക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
ബാറ്റ് ചെയ്യുന്നതിനിടെ ട്രെൻ്റ് ബോൾട്ടിൻ്റെ ഷോർട്ട് ബോൾ ഇടതു തോളിൽ ഇടിച്ചാണ് ഷമിക്ക് പരുക്ക് പരുക്കേറ്റത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ കടുത്ത വേദന ഉണ്ടായിരുന്നു. വിവരം കോലിയെയും ശാസ്ത്രിയെയും ഷമി അറിയിക്കുകയും ചെയ്തു. ഫീൽഡിൽ ഇറങ്ങും മുൻപ് ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും ഷമിക്ക് ഓവർ നൽകാൻ കോലി തീരുമാനിക്കുകയായിരുന്നു.
വേദന സഹിച്ചാണ് ഷമി രണ്ടാം ഇന്നിംഗ്സിൽ പന്തെറിഞ്ഞത്. സഹിക്കാനാവാത്ത വേദന ആയതിനെത്തുടർന്ന് ഷമി വിവരം കോലിയെ അറിയിച്ചു. ഇതേതുടർന്നാണ് ക്യാപ്റ്റൻസ് ഷമിയെ ബൗളിംഗിൽ നിന്ന് പിൻവലിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം ഷമി ഫീൽഡിൽ ഇറങ്ങിയതുമില്ല. ഷമിയുടെ പരുക്ക് ബിസിസിഐ അറിയിക്കുകയും ചെയ്തു.
ഈ മാസം 12നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിൽ മുൻ നായകൻ ഫാഫ് ഡുപ്ലെസി തിരിച്ചെത്തി. 15 അംഗ ടീമിലാണ് ഡുപ്ലെസി ഉൾപ്പെട്ടത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡികോക്ക് ആണ് ടീമിനെ നയിക്കുക. യുവതാരങ്ങൾ അടങ്ങിയ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് എകദിനങ്ങൾക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തുക. മാർച്ച് 12ന് ധരംശാലയിൽ വച്ച് ആരംഭിക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ നടക്കും.
ന്യൂസീലൻഡിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്. അതേ സമയം, ഡികോക്കിൻ്റെ നായകത്വത്തിനു കീഴിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
Story Highlights: Muhammed Shami injury may out from south africa series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here