നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് ; ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി പിന്‍മാറി

നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ പ്രതി എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിന്‍മാറി. കസ്റ്റഡി മരണ കേസിലെ ഒന്നാം പ്രതിയാണ് എസ്‌ഐ സാബു. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ ഏഴ് പ്രതികളും പൊലീസ് ഉദ്യോഗസ്ഥരാണ്. അന്വേഷണം നടക്കുന്നതിനിടയില്‍ ഏഴ് പ്രതികളും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. സിബിഐ എസ്പിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ കഴിഞ്ഞ ജൂണ്‍ 21നാണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്.

 

Story Highcourt ; Nedumkandam custody death case, High Courtനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More