Advertisement

മൂന്നാറിൽ വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു

March 2, 2020
Google News 1 minute Read

മൂന്നാർ സാന്റോസ് കോളനിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം കുറ്റിപ്പുറത്തു നിന്നും വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്.

മൃതദേഹം മൂന്നാർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡ്രൈവർ അടക്കം 17 പേരും 8 കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരും മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട വാഹനം റോഡിന് താഴ്‌വശത്തുള്ള തെയിലക്കാട്ടിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന മുബാരീസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Story highlight: Munnar, accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here