ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ഉദ്ഘാടകനായി ലീഗ് എംഎൽഎ; വിവാദം

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ഉദ്ഘാടകനായി ലീഗ് എംഎൽഎ പങ്കെടുത്തതിൽ വിവാദം. വള്ളിക്കുന്ന് മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് ആർഎസ്എസ് നേതാക്കളോടോപ്പം പൊതു പരിപാടിയിൽ പങ്കെടുത്തതാണ് ലീഗ് പ്രവർത്തകർക്കിടയിൽ അമർഷത്തിന് ഇടയാക്കിയത്. പ്രാദേശിക നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പരിപാടിയിൽ പങ്കെടുത്തതതെന്നാണ് എംഎൽഎയുടെ വിശദീകരണം.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള മലപ്പുറം പുത്തൂർ പള്ളിക്കൽ സാന്ദീപനി വിദ്യാ നികേതൻ സ്‌കൂളിലെ വാർഷിക പരിപാടിയാണ് വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്നുള്ള മുസ്ലീം ലീഗ് അംഗം പി അബ്ദുൽ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തത്. പരിപാടിക്ക് പാലക്കാട് സംഘ് ചാലക് സി. ചാരുവടക്കമുള്ള ആർഎസ്എസ് ജില്ലാ, പ്രാദേശിക നേതാക്കളും പങ്കെടുത്തിരുന്നു. എംഎൽഎക്കെതിരെ അണികൾക്കിടയിൽ അമർഷം രൂക്ഷമായിരിക്കുകയാണ്. സ്ഥാപനം നിലനിൽക്കുന്ന വാർഡിലെ ലീഗ് അംഗം പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു.
എന്നാൽ ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയം ആയിരുന്നുവെന്ന് അറിയില്ലെന്നായിരുന്നു അബ്ദുൽ ഹമീദ് എംഎൽഎയുടെ വിശദീകരണം. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുൾപ്പെടെ ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ നിർദേശ പ്രകാരവും അറിവോടെയുമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും എംഎൽഎ വ്യക്തമാക്കി. തന്നെ ക്ഷണിച്ചത് ആർഎസ്എസ്‌കാർ അല്ലെന്നും പ്രധാന അധ്യാപകൻ ആയിരുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
story highlights- muslim league, p abdul hameed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here