വിലക്ക് നീക്കി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ തീരുമാനം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി. ആഴ്ചയിൽ രണ്ട് നാൾ എഴുന്നള്ളിക്കാനാണ് തീരുമാനം. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.

തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാമെന്ന വിദഗ്ധ സമിതിയുടെ നിർദേശം യോഗം അംഗീകരിച്ചു. മുഴുവൻ സമയം എലിഫെന്റ് സ്‌ക്വാഡും വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടാകണം. ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യവസ്ഥയിലുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിലക്ക് വന്നത്. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top