കാണികൾക്കെതിരെ ആക്രോശവും ചീത്തവിളിയും; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് കയർത്ത് കോലി

ന്യുസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് കയർത്ത് ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരത്തിൽ കാണികൾക്കെതിരെ ആക്രോശവും ചീത്തവിളിയും നടത്തിയ കോലിയുടെ നടപടിയെപ്പറ്റി ചോദിച്ചതാണ് ഇന്ത്യൻ നായകനെ ചൊടിപ്പിച്ചത്.
‘ആക്രമണോത്സുകത കുറച്ച് ടീമിന് മാതൃകയാവുകയല്ലേ വേണ്ടത്’ എന്നായിരുന്നു മാധ്യമ പ്രവർത്തകൻ്റെ ചോദ്യം. ചോദ്യത്തിനോട് രൂക്ഷമായാണ് കോലി പ്രതികരിച്ചത്. “നിങ്ങള്‍ എന്താണ് കരുതുന്നത്? നിങ്ങള്‍ ഉത്തരം പറയൂ. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് നിങ്ങള്‍ കണ്ടെത്തണം. എന്നിട്ട് ഒരു നല്ല ചോദ്യവുമായി വരൂ. മാച്ച് റഫറിയുമായി ഞാന്‍ സംസാരിച്ചതാണ്. പകുതി മാത്രം മനസിലാക്കി നിങ്ങള്‍ ഇവിടെ വരാന്‍ പാടില്ല. നന്ദി”- കോലി മാധ്യമപ്രവർത്തകന് മറുപടി നൽകി.
ന്യൂസീലൻഡ് ഇന്നിംഗ്സിനിടെ ആയിരുന്നു കോലിയുടെ അമിത ആക്രമണോത്സുകത. കാണികൾക്കെതിരെ അക്രോശവും തെറിവിളിയുമായി അഗ്രഷൻ കാണിച്ച ഇന്ത്യൻ നായകനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബുംറയുടെ പന്തിൽ കിവീസ് നായകൻ കെയിൻ വില്ല്യംസൺ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയിരുന്നു. ഇത് ആക്രോശത്തോടെ ആഘോഷിച്ച കോലി കാണികളെ നോക്കി ചീത്ത പറഞ്ഞു. തുടർന്ന് ഷമിയുടെ പന്തിൽ ടോം ലാഥം പുറത്തായതിനു ശേഷവും കാണികൾക്കെതിരെ കോലി ആക്രോശിച്ചിരുന്നു. ഇതിൻ്റെ വീഡിയോകൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. പെരുമാറ്റത്തിൻ്റെ പേരിൽ കോലിക്ക് ഐസിസി ഡീമെരിറ്റ് പോയിൻ്റുകൾ നൽകണമെന്നാണ് ട്വിറ്റർ ലോകത്തിൻ്റെ ആവശ്യം.
രണ്ടാം ടെസ്റ്റിൽ ഏഴ് വിക്കറ്റിന് പരാജയപ്പെട്ട ഇന്ത്യ സമ്പൂർണ തോൽവിയാണ് ടെസ്റ്റ് പരമ്പരയിൽ ഏറ്റുവാങ്ങിയത്. രണ്ടാം ഇന്നിംഗ്സിൽ 124 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസീലൻഡ് അനായാസം വിജയം കുറിക്കുകയായിരുന്നു.
Story Highlights: Virat Kohli shout to journalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here