ഷെൽട്ടർ ഹോമിൽ ക്രൂര മർദനത്തിനിരയായ മധ്യവയസ്‌കൻ മരിച്ചു

തൃത്താല മുടവന്നൂരിൽ ഷെൽട്ടർ ഹോമിൽ ക്രൂര മർദനത്തിനിരയായ മധ്യവയസ്‌കൻ മരിച്ചു. തൃശൂർ വലപ്പാട് സ്വദേശിയായ സിദ്ദീഖാണ് മരിച്ചത്. മർദനത്തെ തുടർന്ന് സിദ്ദീഖ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

രണ്ട് വർഷമായി സ്‌നേഹ നിലയത്തിലെ അന്തേവാസിയായിരുന്നു സിദ്ദീഖ്. ക്രൂര മർദനത്തിനിരയായ സിദ്ദീഖിന്റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഷെൽട്ടർ ഹോം അധികൃതർ സിദ്ദീഖിന് മരുന്ന് നൽകിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

അതേസമയം, സിദ്ദീഖിനെ ചൂരൽകൊണ്ട് അടിച്ചിരുന്നുവെന്ന് ഷെൽട്ടർ ഹോം അധികൃതർ പറഞ്ഞു. എന്നാൽ കാര്യമായി മർദിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top