കേരള ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ ജയറാമിനെ നിയമിച്ചു

സംസ്ഥാന പൊതുമേഖല കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ ജയറാമിനെ നിയമിച്ചു. പെരുമ്പാവൂർ തോട്ടു വയലിലുള്ള ജയറാമിന്റെ ഡയറിഫാം കേരള ഫീഡ്‌സിന്റെ മാതൃക ഫാമായും തെരഞ്ഞെടുത്തു.

ചെണ്ടക്കമ്പത്തിനും ആനക്കമ്പത്തിനും പുറമേ സിനിമയിലെ സൂപ്പർ താരമായ ജയറാമിന്റെ അധികമാരുമറിയാത്ത താൽപര്യങ്ങളിലൊന്നാണ് പശു വളർത്തൽ. പെരുമ്പാവൂരിലെ തോട്ടുവയലിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പശു വളർത്തൽ കേന്ദ്രമുണ്ട് ജയറാമിന്.

എഴുപതോളം  പശുക്കളാണ് ആനന്ദ് ഫാമിൽ എഴുപതോളം പശുക്കളാണ് ഉള്ളത്. മുത്തശ്ശി ആനന്ദവല്ലി അമ്മാളുടെ പേരിന്റെ സ്മരണാർത്ഥമാണ്‌ ഫാമിന് ഈ പേര് നൽകിയത്. 300 ലിറ്ററോളം പാലാണ് പ്രതിദിനം ഫാമിൽ ഉൽപാദിപ്പിക്കുന്നത്. മാലിന്യ നിർമാർജനത്തിന് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഫാമിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വൃത്തി ഏറെ പ്രധാനമാണെന്ന് ജയറാം പറയുന്നു. പശുക്കെ കെട്ടി ഇട്ട് വളർത്താതെ അഴിച്ചു വിട്ടുള്ള പരിപാലന രീതിയാണ് ഇവിടെയുള്ളത്. അത്യാധുനിക രീതികൾ അവലംബിച്ചുകൊണ്ടുള്ള ഈ ഫാം കേരള ഫീഡ്‌സിന്റെ മാതൃകാ ഫാമായി തെരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ. സുരക്ഷിതമായ പാൽ ആരോഗ്യമുള്ള പശു എന്ന നയമാണ് കേരള ഫീഡ്‌സിനെ മുന്നോട്ടു നയിക്കുന്നതെന്ന് കേരള ഫീഡ്‌സ് ചെയർമാൻ കെഎസ് ഇന്ദു ശേഖരൻ നായർ പറഞ്ഞു. ജയറാം ബ്രാൻഡ് അംബാസിഡർ ആകുന്നതോടെ യുവജനങ്ങളെ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊതുമേഖല കാലിത്തീറ്റ ഉൽപാദകരായ കേരള ഫീഡ്‌സ്.

Story highlight: Jayaram, brand ambasidor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top