കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ഓഫീസിന് നേരെ ആക്രമണം

കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ ഓഫീസിന് നേരെ ആക്രമണം. ഡൽഹി ഹുമയൂൺ റോഡിലുള്ള ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫീസ് ജീവനക്കാർക്ക് നേരെയും ആക്രമണമുണ്ടായി. ഓഫീസിലുണ്ടായിരുന്ന ചില പ്രധാന ഫയലുകൾ അക്രമികൾ തട്ടിയെടുത്തു.

നാല് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവം നടക്കുമ്പോൾ അധിർ രഞ്ജൻ ചൗധരി പാർലമെന്റിലായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാകേഷ് നർവാൾ എന്ന വ്യക്തി അധിർ രഞ്ജൻ ചൗധരിയെ കാണാനെന്ന പേരിൽ എത്തിയിരുന്നതായും ഇയാളെക്കുറിച്ച് സംശയമുണ്ടെന്നും ഓഫീസ് ജീവനക്കാർ പറഞ്ഞു.

story highlights- adhir ranjan chowdhury, congress leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top