Advertisement

കൊവിഡ് 19 : ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക്

March 4, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കൊവിഡ് 19 വൈറസ് ബോധവത്കരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെത് അടക്കമുള്ള പരസ്യങ്ങള്‍ ഫേസ്ബുക്ക് സൗജന്യമായി നല്‍കും.

കൊറോണ വൈറസ് എന്ന് ഫേസ്ബുക്കില്‍ തിരയുന്നവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെയോ പ്രദേശിക ആരോഗ്യ സംവിധാനത്തിന്റെയോ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പോപ്പ് അപ്പ് ആണ് ഫേസ്ബുക്കില്‍ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച ഡബ്ല്യൂഎച്ച്ഒയുടെ വിശദമായ വിവരങ്ങള്‍ ന്യൂസ് ഫീഡില്‍ ലഭ്യമാക്കും.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും നീക്കം ചെയ്യുമെന്നും സുക്കര്‍ബര്‍ഗ് പോസ്റ്റില്‍ കുറിച്ചു. കൂടാതെ സാഹചര്യം ചൂഷണം ചെയ്യുന്ന തെറ്റായ പരസ്യങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്യും. ഭീതി മുതലെടുത്ത് വ്യാജമരുന്ന് കച്ചവടം പോലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത് തടയുമെന്നും മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

 

Story Highlights- covid 19, Facebook, World Health Organization, corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here