സ്വർണ വിലയിൽ ‘റോക്കറ്റ്’ കുതിപ്പ്; ഇന്ന് മാത്രം വർധിച്ചത് 750 രൂപ !

സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ. ഇന്ന് പവന് 720 രൂപ വർധിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം പവന് ഇത്രയധികം രൂപ വർധിക്കുന്നത്. 32000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില.

ഇന്നലെ സ്വർണം ഗ്രാമിന് 3905 രൂപയായിരുന്നു. ഇന്ന് മാത്രം പവന് 720 രൂപ വർധിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു ദിവസം പവന് ഇത്രയധികം രൂപ വർധിക്കുന്നത്. 32000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഇതുവരെയുള്ള സ്വർണ വിലയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആഗോള വിപണിയിലും സ്വർണവില ഉയർന്ന നിരക്കിൽ തുടരുകയാണ്.

കൊറോണയെ തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ വില ഉയരാനുളള കാരണം. സ്വർണ നിരക്കിൽ ഇനിയും വില വർധന തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

Story Highlights- Gold Rateനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More