ദേശീയ നദീ സംയോജന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ദേശീയ നദീ സംയോജന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളം ഉന്നയിച്ച എതിര്‍പ്പുകള്‍ തള്ളിയാണ് കേന്ദ്രത്തിന്റെ നീക്കം. ഇന്ത്യയുടെ വിവിധ ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്ന എല്ലാ നദികളെയും തമ്മില്‍ ബന്ധിപ്പിച്ച് ജല സ്രോതസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതാണ് നദീ സംയോജന പദ്ധതി.

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആദ്യ കാലം മുതല്‍ തന്നെ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സുപ്രിംകോടതിയില്‍ ഇക്കാര്യത്തില്‍ കേസ് നടത്തിയെങ്കിലും വിജയിക്കാനായില്ല. ഏതാനം വര്‍ഷമായി ചില സംശങ്ങള്‍ അവസാനിപ്പിച്ചാണ് പദ്ധതി സമയബന്ധിതമായി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പദ്ധതിയുടെ ഭാഗമായി രാജ്യത്താകമാനം ഭീമന്‍ ജല സംഭരണികളും ഡാമുകളും കനാലുകളും നിര്‍മിക്കും. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലും സ്ഥിരമായി ഉണ്ടാകാറുള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുകയും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കും അധിക ജലം വഴിതിരിച്ചുവിടാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദം.

Story Highlights: central governement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top