നോര്‍ക്ക റൂട്ട്‌സ് വഴി സൗദിയില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (MOH) കീഴിലുള്ള ആശുപത്രിയിലേയ്ക്ക് വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് വഴി തെരഞ്ഞെടുക്കുന്നു. ബിഎസ്്‌സി, എംഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം.
കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം മാര്‍ച്ച് 16 മുതല്‍ 20 വരെ ബംഗളൂരുവില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ www.norkaroots.org മുഖേന അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
Story Highlights: NORKA Roots
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here