ഡിവൈഎഫ്‌ഐ നേതാവിന്റെ വധം; ആർഎസ്എസുകാരനായ പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിൽ

ഡിവൈഎഫ്‌ഐ നേതാവ് വഞ്ചിയൂർ വിഷ്ണു കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. ആർഎസ്എസ് നേതാവായ ആസാം അനിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് നിന്നുമാണ് പൊലീസ് അനിയെ പിടികൂടിയത്. പത്ത് വർഷമായി ഇയാളെ പൊലീസ് തിരയുകയായിരുന്നു.

2008 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കൈതമുക്ക് പാസ്‌പോർട്ട് ഓഫീസിന് മുൻപിലിട്ട് വിഷ്ണുവിനെ ഒരു സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ആർഎസ്എസ് നേതാക്കളെ ഉൾപ്പെടെ ആക്രമിച്ച പല കേസിലും വിഷ്ണു പ്രതിയായിരുന്നു.

കേസിൽ 16 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പ്രതികളെ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 15ാം പ്രതിക്ക് ജീവപര്യന്തം തടവും 11ാം പ്രതിക്ക് മൂന്ന് വർഷം കഠിന തടവുമാണ് കോടതി വിധിച്ചത്. ഒരാളെ കോടതി വെറുതെവിട്ടിരുന്നു. കേസിലെ പതിനാലാം പ്രതിയാണ് ആസാം അനി.

Story highlights- Aasam ani, DYFI leaderനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More