Advertisement

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു

March 4, 2020
Google News 1 minute Read

ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നു. ഇന്ത്യക്കാർക്കോ വിദേശ ഇന്ത്യക്കാർക്കോ അവരുടെ സംരംഭങ്ങൾക്കോ വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഴുവൻ ഓഹരികളും വിൽക്കാനാണ് തീരുമാനം. കൂടുതൽ നിക്ഷേപകരെ
ആകർഷിക്കുന്നതിനാണിത്. 5 പൊതുമേഖല ബാങ്കുകളുടെ ലയന നിർദേശവും മന്ത്രിസഭായോഗം അംഗീകരിച്ചു.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും നൂറ് ശതമാനം ഓഹരിയും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തീരുമാനത്തിനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ഐസാറ്റ്സ്) എന്ന, എയർ ഇന്ത്യയുടെ കൂടി ഉടമസ്ഥതയിലുള്ള കമ്പനിയുടെ 50 ശതമാനം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറും. ഇതോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ സമ്പൂർണ നിയന്ത്രണാവകാശം ഏറ്റെടുക്കുന്ന സ്വകാര്യ വ്യക്തിക്കോ, സ്ഥാപനത്തിനോ ആയിരിക്കും. എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമുള്ളവരോട് മാർച്ച് 17 ന് മുൻപ് താത്പര്യപത്രം സമർപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. കനത്ത നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ നൂറ് ശതമാനം ഓഹരികളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള അറ്റകൈ പ്രയോഗമാണ് ഇന്നത്തെ തീരുമാനം.

വിവിധ പൊതുമേഖല ബാങ്കുകളുടെ ലയന നിർദേശവും ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. ഒറിയന്റൽ ബാങ്കും യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഭാഗമാകും. സിന്റിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ആന്ധ്രാ കോർപറേഷൻ ബാങ്കുകൾ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലും ആകും ലയിക്കുക. അലഹബാദ് ബാങ്കുകൾ ഏപ്രിൽ ഒന്നിന് ഇന്ത്യൻ ബാങ്കിന്റെ ഭാഗമാകും.

Story highlight: Air india, share

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here