മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ഹാര്‍ദിക് സിംഗ് ഡാംഗ് ആണ് രാജിവച്ചത്. രാജിക്കത്ത് സ്പീക്കര്‍ എന്‍ പി പ്രജാപതിക്ക് കൈമാറി. ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് ബിജെപി മാറ്റിയ നാല് എംഎല്‍എമാരില്‍ ഒരാളാണ് ഹര്‍ദീപ് സിംഗ്. കൂടുതല്‍ എംഎല്‍എമാര്‍ രാജിവയ്ക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് തുടരുകയാണ്. അതേസമയം ഇപ്പോള്‍ മധ്യപ്രദേശില്‍ നടന്നുകൊണ്ടിക്കുന്നത് വിരസമായ നാടകങ്ങളാണെന്നും ഇതില്‍ പാര്‍ട്ടിക്ക് റോള്‍ ഇല്ലെന്നും ബിജെപി വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ നിരവധി എംഎല്‍എമാരാണ് പാര്‍ട്ടിയെ ബന്ധപ്പെട്ടിട്ടുള്ളത്. കമല്‍നാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തന പരാജയത്തിലും അഴിമതിയിലുമാണ് ഇവര്‍ക്ക് ആക്ഷേപം. പക്ഷേ ഇക്കാര്യത്തിലെ രാഷ്ട്രീയ നിലപാട് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും ബിജെപി അറിയിച്ചു.
Story Highlights: madhya pradesh