‘ബസ് ആകാശത്ത് നിർത്താൻ പറ്റുമോ’; കെഎസ്ആർടിസി ജീവനക്കാർക്ക് കാനത്തിന്റെ പിന്തുണ

മിന്നൽ പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിന്തുണ. ബസ് റോഡിലല്ലാതെ ആകാശത്ത് നിർത്താൻ പറ്റുമോ എന്ന് കാനം ചോദിച്ചു.

ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കെഎസ്ആർടിസി ജീവനക്കാരെ അറസ്റ്റ് ചെയ്തതിനാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. ഗതാഗത തടസത്തിന് കാരണം കെഎസ്ആർടിസി ബസ് നിർത്തിയിട്ടതല്ലെന്നും പ്രശ്‌നം വഷളാക്കിയത് പൊലീസാണെന്നും കാനം പറഞ്ഞു.

സമരത്തിന്റെ പേരിൽ നടന്നത് വലിയ അക്രമമാണെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കെഎസ്ആർടിസിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബസുകൾ തലങ്ങും വിലങ്ങും ഇട്ട് പോയതിനാലാണ് ഒന്നും ചെയ്യാൻ സാധിക്കാതെ പോയതെന്നും മന്ത്രി പറഞ്ഞിരുന്നു.

story highlights- ksrtc strike, kanam rajendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top