ജോസഫ് വിഭാഗവുമായി ലയനം ഏഴിന് ; കേരളാ കോണ്‍ഗ്രസുകള്‍ ശക്തിപ്പെടുമെന്ന് ജോണി നെല്ലൂര്‍

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള ലയനം ഈ മാസം
ഏഴിന് കൊച്ചിയില്‍ നടക്കുമെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ലയനത്തിലൂടെ കേരളാ കോണ്‍ഗ്രസുകള്‍ ശക്തിപ്പെടും. മറ്റു കേരളാ കോണ്‍ഗ്രസുകളുമായി ചര്‍ച്ച നടക്കുകയാണ്. കൂടുതല്‍ പാര്‍ട്ടികള്‍ ലയിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകള്‍ ഒരു പാര്‍ട്ടിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് വിഭാഗത്തിലെ 10 ജില്ലാ പ്രസിഡന്റുമാര്‍ തനിക്ക് ഒപ്പം ഉണ്ടെന്ന് ജോണി നെല്ലൂര്‍ അവകാശപ്പെട്ടു. ലയനം ടി എം ജേക്കബിന്റെ ആഗ്രഹമായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെ മുന്‍കൈ എടുത്തത് ദൗര്‍ഭാഗ്യകരമായി. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയക്കും. ചെയര്‍മാന്‍ എന്ന നിലയില്‍ പാര്‍ട്ടി രജിസ്‌ട്രേഷന്‍ തന്റെ പേരിലാണെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

 

Story Highlights- Kerala Congress,  Johnny Nellore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top