മലപ്പുറം നഗരസഭയിൽ വരൾച്ച രൂക്ഷമാകുമെന്ന് ആശങ്ക

വേനലും വർഷവും വ്യത്യാസമില്ലാതെ കുടിവെള്ള പ്രശ്‌നം നേരിടുന്ന മലപ്പുറം നഗരസഭയുടെ ചില വാർഡുകളിൽ ഇത്തവണ വരൾച്ച രൂക്ഷമാകുമെന്ന് ആശങ്ക. നാലും അഞ്ചും ദിവസം കൂടുമ്പോഴാണ് പൈപ്പ് ലൈനിൽ വെള്ളമെത്തുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പ്രദേശത്തെ കുടുംബങ്ങൾ.

മലപ്പുറം നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിലാണ് കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമൊടുന്നത്. മുട്ടിപ്പടി കോട്ടമ്മൽ, കൂരിക്കാട്, ആലംകുളം തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കുന്നിൻ പ്രദേശമായ പെരുമ്പറമ്പ് ചുങ്കം നാൽപ്പതാം വാർഡിലെ സ്ഥിതി ദയനീയമാണ്. പ്രദേശത്തേക്ക് വെള്ളമെത്തിക്കാൻ പല പദ്ധതികളും നടപ്പിലാക്കിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. താത്കാലികമായി സ്ഥാപിച്ച ടാങ്കിലേക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട വെള്ളം പോലും എത്തുന്നില്ല. പരിഹാരത്തിന് പകരം നഗരസഭയും വാട്ടർ അതോറിറ്റിയും പരസ്പരം പഴിചാരുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 

malappuram drought problem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top