Advertisement

കേരള ബാങ്ക് ലയനം; മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിർബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഹൈക്കോടതി

March 5, 2020
Google News 1 minute Read

കേരള ബാങ്ക് ലയന വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നിർബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കാൻ സർക്കാർ ഓർഡിനൻസ് ഇറക്കിയതിനെതിരായ ഹർജിയിലാണ് നടപടി. കേസ് പരിഗണിച്ച കോടതി ബാങ്കിനെ നിർബന്ധിച്ച് ലയിപ്പിക്കരുതെന്ന് ഉത്തരവിറക്കി. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്. സർക്കാർ നീക്കത്തിനെതിരെ തുവ്വൂർ സഹകരണ ബാങ്ക് സമർപ്പിച്ച ഹർജിയിലാണ് നടപടി.

മലപ്പുറം ഒഴികെ 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുമായുള്ള ലയനം അംഗീകരിച്ചിരുന്നു. 2019ലെ കേരള സഹകരണ നിയമ ഭേദഗതിയിലൂടെ ജില്ലാ സഹകരണ ബാങ്ക് എന്ന തട്ട് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലാ ബാങ്കിന് ഒറ്റയ്ക്കു നിൽക്കാനാകാത്ത സാഹചര്യമായിരുന്നു. ബാങ്കിംഗ് സംവിധാനത്തിന്റെ വലിയതോതിലുള്ള മാറ്റം, ബാങ്കിംഗ് നിയമങ്ങളുടെ ഭേദഗതികൾ, ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ സ്വന്തം നിലയിൽ ഏർപ്പെടുത്താനുള്ള ചെലവ് തുടങ്ങിയവ മലപ്പുറം ബാങ്കിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് സർക്കാർ വാദം.

Story highlight: Kerala bank,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here