മഴക്കാലത്തും കൃഷി; ‘മഴമറ’ യ്ക്ക് 75 ശതമാനം സബ്‌സിഡി

കേരളത്തില്‍ പച്ചക്കറി കൃഷി നേരിടുന്ന ഒരു പ്രധാന വെല്ലുവിളി നീണ്ട മഴക്കാലമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ പുതുവര്‍ഷത്തില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് മഴമറ. ഈ പദ്ധതി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഓരോ കൃഷിഭവനു കീഴിലും ചുരുങ്ങിയത് ഒരു മഴമറ ഉണ്ടാകും (ആകെ കുറഞ്ഞത് 1076 മഴമറകള്‍). 75 ശതമാനം സബ്‌സിഡി നല്‍കിക്കൊണ്ട് ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പച്ചക്കറിവികസന പദ്ധതിക്ക് കീഴില്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെണ്ട, വഴുതന, ചീര, പയര്‍, തക്കാളി, കാബേജ്, പച്ചമുളക് മുതലായ പച്ചക്കറികളും ഇലവര്‍ഗ പച്ചക്കറികളും മഴക്കാലത്തും കൃഷിചെയ്യാന്‍ മഴമറ സഹായിക്കും. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ മട്ടുപ്പാവിലും മഴമറ സ്ഥാപിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ഓരോ മഴമറയും 50 ചതുരശ്രമീറ്റര്‍ മുതല്‍ 100 ചതുരശ്രമീറ്റര്‍ വരെ വിസ്തൃതിയില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
Story Highlights: kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here