തൃശൂരിലെ ക്ഷേത്രത്തിൽ ബ്രാഹ്മണർക്കായി പ്രത്യേകം ശൗചാലയം; സമൂഹമാധ്യമങ്ങളിൽ വിവാദം പുകയുന്നു

തൃശൂരിലെ ഒരു ക്ഷേത്രത്തിൽ ബ്രാഹ്മണർക്കായി പ്രത്യേകം ശൗചാലയം. സ്ത്രീകൾ, പുരുഷന്മാർ, ബ്രാഹ്മണർ എന്നിങ്ങനെ മൂന്ന് ബോർഡുകൾ വെച്ച ശൗചാലയങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജാതീയതയുടെ പ്രതിഫലനമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നതെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു.

തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ആരോ ഒരാൾ എടുത്ത ചിത്രം വളരെ വേഗത്തിൽ പ്രചരിക്കുകയാണ്. ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. വിഷയത്തിൽ, പുറപ്പെടാ ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോർഡ് സ്ഥാപിച്ചതെന്നും വിശദീകരണം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ പുറപ്പെടാ ശാന്തി എന്ന് ബോർഡ് വെക്കാമായിരുന്നു എന്നും എന്തുകൊണ്ട് ബ്രാഹ്മണർ എന്ന് ബോർഡ് വെച്ചു എന്ന മറുചോദ്യവും ഉയരുന്നുണ്ട്.

Story Highlights: Special toilet for brahmins in thrissur templeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More