കണ്ണൂരും എറണാകുളത്തും വാഹനാപകടം; വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കണ്ണൂരും എറണാകുളത്തും ലോറിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു. കണ്ണൂർ പാനൂരിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരിയും എറണാകുളം ജില്ലയിലെ ചെങ്ങമനാട് സൈക്കിളിൽ ലോറിയിടിച്ച് ഒൻപത് വയസുകാരനുമാണ് മരിച്ചത്.
കണ്ണൂർ പാനൂർ ചെണ്ടയാട് ഗുരുദേവ സ്മാരകം യു പി സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിലാണ് ഏഴ് വയസുകാരിയായ അൻവിയ മരിച്ചത്.രാവിലെ 8.45 ഓടെയായിരുന്നു അപകടം. അമ്മാവനൊപ്പം ബൈക്കിൽ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു അൻവിയ. ചെങ്കല്ലുമായി പോവുകയായിരുന്ന ലോറിയെ ബൈക്ക് മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വലത് വശത്തുള്ള റോഡിലേക്ക് തിരിഞ്ഞ ലോറിയുടെ പിറകിലായി ബൈക്ക് ഇടിച്ചു. ബൈക്കിൽ നിന്ന് തെറിച്ചു വീണ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അടുത്തുള്ളആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യന്റേയും പ്രനിഷയുടേയും മകളായ അൻവിയ പുത്തൂർ എൽ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
എറണാകുളംചെങ്ങമനാട് സൈക്കിളിൽ ലോറിയിടിച്ച് ഒൻപത് വയസുകാരനായ മുഹമ്മദ് ജസീർ മരിച്ചു. വീടിന്റ മുൻവശത്തുവച്ച് മുഹമ്മദ് ജസീറിന്റെ സൈക്കിളിൽ ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽ പ്പെട്ടാണ് ജസീർ മരിച്ചത്. അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജസീർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here