‘എടുത്തവർക്ക് സൊഗവാ, കോടിക്കണക്കിന് ജനങ്ങളാ പ്രാർത്ഥിക്കാൻ പോകുന്നത്’; ട്രാൻസ് ടീമിനെ ശപിച്ച് പാസ്റ്റർ: വീഡിയോ

രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടുന്ന ട്രാൻസ് എന്ന സിനിമക്കെതിരെ പാസ്റ്റർ രംഗത്ത്. സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ശപിക്കുന്ന പാസ്റ്ററുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിനിമയെടുക്കാന്‍ കഥ ഇല്ലാതായതു കൊണ്ടാണ് പാസ്റ്റേഴ്‌സിൻ്റെ പേരിൽ സിനിമ എടുക്കുന്നതെന്ന് പാസ്റ്റർ പറയുന്നു. സിനിമ എടുത്തതു കൊണ്ട് യേശുവിന് ഒന്നും പറ്റില്ലെന്നും പാസ്റ്റർ പറയുന്നു.

‘സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്‌സാണ് വിഷയം നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. കസാന്ത് സാക്കീത് എന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്, യേശുവിനൊന്നും പറ്റീല്ലെങ്കില്‍ ഇതിലും വന്നാല്‍ നമ്മുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവര്‍ക്കും കഴിച്ചവര്‍ക്കും അഭിനയിച്ചവര്‍ക്കും സൊഖവാ, ഇനിയങ്ങോട്ട് സൊഖവാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. തമ്പുരാാാന്‍….., ആ തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും.’- പാസ്റ്റർ പ്രസംഗത്തിൽ പറയുന്നു.

ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്.

ഫഹദ് ഫാസിൽ നായകനായ സിനിമയിൽ നസ്റിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങി ഒട്ടേറെ താരങ്ങൾ ട്രാൻസിൽ അണിനിരക്കും. വിൻസൻ്റ് വടക്കനാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. സംഗീത സംവിധാനം ജാക്സൺ വിജയനും പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും നിർവഹിക്കും. അമൽ നീരദാണ് ക്യാമറ. എഡിറ്റ് പ്രവീൺ പ്രഭാകർ.

Story Highlights: Christian pastor against trans malayalam movie viral video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top