വിദ്യാർത്ഥിയുടെ ആത്മഹത്യ; കോളജിൽ പിടിഎ അടിയന്തര യോഗം ചേരും

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ വിദ്യാർത്ഥി ആത്മഹത്യചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് കോളജിൽ പിടിഎ അടിയന്തര യോഗം ചേരും.അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിക്കാനാണ് യോഗം. അതേ സമയം ജസ്പ്രീത് സിംഗിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

Read Also: മകന് നീതി തേടി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി കോഴിക്കോട് ആത്മഹത്യ ചെയ്ത ജസ്പ്രീതിന്റെ കുടുംബം

ജസ്പ്രീത് സിംഗിന്റെ അത്മഹത്യക്കിടയാക്കിയ സാഹചര്യം ചർച്ച ചെയ്യാനാണ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പിടിഎ അടിയന്തര യോഗം ചേരുന്നത്. ജസ്പ്രീത് സിംഗിനോട് മോശമായി പെരുമാറിയ അധ്യാപകനെ പുറത്താക്കണമെന്നാണ് എസ്എഫ്‌ഐ നിലപാട്. എന്നാൽ പ്രിൻസിപ്പാളിനെയും പുറത്താക്കണമെന്നാണ് കെഎസ്‌യു, എംഎസ്എഫ് ,എബിവിപി സംഘടനകളുടെ നിലപാടെടുത്തപ്പോള്‍ യുഡിഎഫ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. അടുത്ത ദിവസം യുഡിഎഫ് അംഗങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കും. അതിനിടെ നാളെ നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയം ചർച്ച ചെയ്യാൻ സർവകലാശാല തീരുമാനിച്ചു. കെ കെ ഹനീഫ അധ്യക്ഷനായ സിൻഡിക്കേറ്റ് അംഗ ഉപസമിതിയോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാലിക്കറ്റ് സർവകലാശാല കോളജിനോട് വിശദീകരണം തേടിയിട്ടുണ്ടായിരുന്നു. വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യുമെന്നും വൈസ് ചാൻസിലർ അനിൽ വള്ളത്തോൾ പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർവകലാശാലയുടെ നീക്കം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കോളജിനോട് റിപ്പോർട്ട് തേടാൻ സർവകലാശാല തയാറായത്. ശനിയാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും വിസി പറഞ്ഞു.

 

suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top