കണ്ണൂരിൽ ബോംബ് പൊട്ടി ഒരാൾക്ക് പരുക്ക്

കണ്ണൂരിൽ ബോംബ് പൊട്ടി സ്ത്രീക്ക് പരുക്ക്. തൊഴിലുറപ്പ് ജോലിക്കിടെയാണ് ബോംബ് പൊട്ടിയത്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരുക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം നടന്നത്. മാമ്പറത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ നാടൻ ബോംബ് പൊട്ടുകയായിരുന്നു. ഓമനയുടെ കാലുകൾക്കും വലതുകൈക്കും ഗുരുതരമായി പരുക്കേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് സ്ത്രീകൾക്കും നിസാര പരുക്കേറ്റു. ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

story highlights- bomb attack, kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top