കൊവിഡ് 19 ; സംസ്ഥാനത്ത് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്കെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്ത് കൊറോണ പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും, ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിയന്ത്രണത്തിന്റെ ആവശ്യമില്ല. എന്നാല്‍ കൂടുതല്‍ ആളുകള്‍ ചേരുന്ന ആഘോഷപരിപാടികളില്‍ നിന്ന് ഔചിത്യ പൂര്‍വം ഒഴിവായി നില്‍ക്കുന്ന കാര്യം പൊതുജനം സ്വയം നിശ്ചയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുതായി കൊറോണ പോസറ്റീവ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ അടക്കം കൊറോണ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാല അടക്കമുള്ള ഉത്സവാഘോഷങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ട്‌നില്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ചുമയും, ജലദോഷവുമടക്കമുള്ള അസുഖങ്ങള്‍ ഉള്ളവരും, കൊറോണ ബാധിത മേഖലകളില്‍ നിന്ന് എത്തുന്നവരും പൊതു ആഘോഷ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നതാവും ഔചിത്യമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പഞ്ചിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് പഞ്ചിംഗ് നിര്‍ത്തലാക്കേണ്ട സാഹചര്യമില്ല. മാതാഅമൃതാനനന്ദമയി മഠത്തിലെ വിശ്വാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ നല്‍കിയിട്ടില്ലെന്നും, എന്നാല്‍ ആളുകള്‍ കൂടുതലായി എത്തുന്ന ആരാധനാലയങ്ങള്‍ക്ക് അവരുടേതായ തീരുമാനങ്ങള്‍ എടുക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Story Highlights- Covid 19, second phase of resistance, kerala, corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here