ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവെടാ…; കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ട്രെയിലർ

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സിന്റെ ട്രെയിലർ പുറത്ത്. ഈ മാസം 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലെത്തുന്ന ഒരു വിദേശ വനിതയും ടൂറിസ്റ്റ് ഗൈഡും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നർമത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്.

Read Also: ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’; മോഹന്‍ലാലിന്‍റെ ഡയലോഗ് കടമെടുത്ത് ടൊവിനോ

രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബി അണിയിച്ചൊരുക്കുന്ന കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ആന്റോ ജോസഫ്, റംഷി അഹ്മദ്, ടൊവിനോ തോമസ്, സിനു സിദ്ധാർത്ഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സിനു സിദ്ധാർത്ഥ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് എസ് കുറുപ്പ് ഗാനങ്ങൾ ഒരുക്കുമ്പോൾ സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒരു റോഡ് മൂവി ആണ്.

അമേരിക്കൻ നടിയായ ഇന്ത്യ ജാർവിസ് ആണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇന്ത്യയിലുടനീളം 36 ദിവസങ്ങളോളം സിനിമാ സംഘം യാത്ര ചെയ്തിരുന്നു.

kilometers and kilometers film, tovino thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top