കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്ക് ; കളക്ടര്‍ ഇന്ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയേക്കും

കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ തിരുവനന്തപുരം കളക്ടര്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കും. ബുധനാഴ്ച നടന്ന സമരത്തെ തുടര്‍ന്ന് നഗരത്തില്‍ അഞ്ച് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടതിലാണ് അന്വേഷണം നടക്കുന്നത്.

സമരം തെറ്റായ നടപടിയെന്നും, സ്വകാര്യ ബസ് ജീവനക്കാരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Story Highlights- KSRTC strike, collector,  final investigation report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top