മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെത്തും

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യ സന്ദർശിക്കും. രാംലല്ല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാവും ഉദ്ധവ് താക്കറെ സന്ദർശനം നടത്തുക. 100 ദിവസം അധികാരത്തിൽ പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ശ്രീരാമന്റെ അനുഗ്രഹം ഉറപ്പാക്കാനാണ് സന്ദർശനം എന്ന് ശിവസേന വ്യക്തമാക്കി.

വൈകിട്ട് നാലരയോടെ കുടുംബസമേതമാകും താക്കറെ അയോധ്യയിൽ എത്തുക. അയോധ്യക്ഷേത്ര നിർമാണ ട്രസ്റ്റിലെ ഭാരവാഹികളുമായും വിവിധ ഹൈന്ദവ സംഘടന പ്രതിനിധികളുമായും ഉദ്ധവ് താക്കറെ ചർച്ച നടത്തും. താക്കറെയുടെ അയോധ്യാ സന്ദർശനം അനുചിത വേളയിലാണെന്ന കോൺഗ്രസിന്റെയും എൻസിപിയുടെയും വിമർശനം വകവയ്ക്കാതെയാണ് താക്കറെ കുടുംബം അയോധ്യയിൽ എത്തുന്നത്.

Story highlight: Maharashtra Chief Minister, Uddhav Thackeray, visit Ayodhya today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top