ജയപ്രദയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ബോളിവുഡ് താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ജാമ്യമില്ലാ വാറന്റ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ഹർജിയിലാണ് ജയപ്രദയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

പൊതുതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഉത്തർപ്രദേശ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

വിസ്താരം നടക്കുന്ന ഏപ്രിൽ 20ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വാറന്റിൽ നിർദേശിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ രാംപുർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ജയപ്രദ ഒരു ലക്ഷത്തിൽപരം വോട്ടുകൾക്ക് സമാജ്‌വാദി പാർട്ടിയുടെ അലംഖാനോട് പരാജയപ്പെട്ടിരുന്നു.

story highlights- jaya pradha, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top