പാലക്കാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും

പാലക്കാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. ഡിഎകുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഡിഎ കുടിശികയുടെ രണ്ട് ഘടുവെങ്കിലും ഉടനെ നൽകിയാൽ സമരത്തിനിറങ്ങില്ലെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചെങ്കിലും ബസുടമകൾ വഴങ്ങിയില്ല.

ബസ് ചാർജ് വർധനവിന് ശേഷം ഡിഎ വർധനവ് നടപ്പിലാക്കാം എന്ന നിലപാടാണ് ബസുടമകൾ സ്വീകരിച്ചത്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മേഖലയായതിനാൽ ജനജീവിതത്തെ സമരം സ്തംഭിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top