Advertisement

കൊവിഡ് 19 രോഗബാധിത പ്രദേശത്ത് നിന്നുള്ളവര്‍ പൊങ്കാല ഒഴിവാക്കണം: ആരോഗ്യ മന്ത്രി

March 8, 2020
Google News 2 minutes Read

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. രോഗബാധിത പ്രദേശത്ത് നിന്നുള്ളവര്‍ പൊങ്കാല ഒഴിവാക്കണം. നിലവിലെ സാഹചര്യത്തില്‍ പനി, ജലദോഷം, ചുമ അടക്കമുള്ള എന്തെങ്കിലും ശാരീരികാസ്വസ്ഥതകള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നും മന്ത്രി അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവരുടെ ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

Read More:സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു

പത്തനംതിട്ട സ്വദേശികളായ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.

Read More:കൊവിഡ് 19; ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 ,QR 514 വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം

ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍പത്തിയഞ്ചുകാരനും ഭാര്യയും ഇരുപത്തിരണ്ടുകാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇവര്‍ എയര്‍പോര്‍ട്ടില്‍ പരിശോധനകള്‍ക്ക് വിധേയരായിരുന്നില്ല.
ഇയാളുടെ മൂത്ത സഹോദരന് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

Read More:കൊവിഡ് 19; രോഗം സ്ഥിരീകരിച്ചവര്‍ പെരുമാറിയത് നിരുത്തരവാദപരമായി: ആരോഗ്യ മന്ത്രി

ഖത്തര്‍ എയര്‍വേയ്‌സിന്റെ QR-126 വെനീസ് – ദോഹ, QR 514 ദോഹ – കൊച്ചി വിമാനങ്ങളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വിമാനങ്ങളില്‍ ഫെബ്രുവരി 28 നും 29 നും കൊച്ചിവരെ യാത്ര ചെയ്തവര്‍ അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

Story Highlights: Covid 19, coronavirus, Corona virus infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here