കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ വൈകുന്നേരത്തോടെ കണ്ടെത്താന്‍ നിര്‍ദേശം
കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും വൈകുന്നേരത്തോടെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി പത്തനംതിട്ട കളക്ടര്‍ പി ബി നൂഹ്. ആളുകളെ കണ്ടെത്താന്‍ ഏഴ് അംഗങ്ങളുള്ള എട്ട് കമ്മിറ്റികള്‍ രൂപീകരിച്ചതായും കളക്ടര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ 29 ന് കേരളത്തില്‍ എത്തിയത് മുതല്‍ ആറാം തിയതി ആശുപത്രിയില്‍ അഡ്മിറ്റ് ആയതുവരെയുള്ള ദിവസങ്ങളില്‍ ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്നുള്ളത് കണ്ടെത്തുമെന്നും കളക്ടര്‍ അറിയിച്ചു.
Read More:സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു
പത്തനംതിട്ട സ്വദേശികളായ അഞ്ചു പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍പത്തിയഞ്ചുകാരനും ഭാര്യയും ഇരുപത്തിരണ്ടുകാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇവര്‍ എയര്‍പോര്‍ട്ടില്‍ പരിശോധനകള്‍ക്ക് വിധേയരായിരുന്നില്ല.
Read More:കൊവിഡ് 19; രോഗം സ്ഥിരീകരിച്ചവര്‍ പെരുമാറിയത് നിരുത്തരവാദപരമായി: ആരോഗ്യ മന്ത്രി
ഇയാളുടെ മൂത്ത സഹോദരന് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ഖത്തര്‍ എയര്‍വേയ്സിന്റെ QR126 വെനീസ് – ദോഹ, QR 514 ദോഹ – കൊച്ചി വിമാനങ്ങളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വിമാനങ്ങളില്‍ ഫെബ്രുവരി 28 നും 29 നും കൊച്ചിവരെ യാത്ര ചെയ്തവര്‍ അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണം.
Story Highlights: Covid 19, coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here