‘ഐഎസ് ബന്ധം സംശയിക്കുന്ന ദമ്പതികൾ ഡൽഹിയിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു’; വെളിപ്പെടുത്തി പൊലീസ്

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സംശയിക്കുന്ന കശ്മീരി ദമ്പതികൾ ഡൽഹിയിൽ പിടിയിലായി. ജഹാൻസെയ്ബ് സാമി, ഭാര്യ ഹിന്ദ ബഷീർ ബെയ്ഗ് എന്നിവരാണ് പിടിയിലായത്. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

അഫ്ഗാനിസ്ഥാനിലെ ബോറോസൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഐഎസ് വിഭാഗവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡൽഹിയിൽ ചാവേർ ആക്രമണത്തിന് ദമ്പതികൾ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഇരുവരേയും ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
സംശയകരമായ രേഖകൾ പൊലീസ് ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിൽ കൂടുതൽപേരെ അണിനിരത്താൻ ലക്ഷ്യമിട്ട് ഇവർ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

story highlights- ISIS couple, suicide attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top