കൊവിഡ്-19; പൊങ്കാല മാറ്റി വയ്ക്കില്ല; കെ കെ ശൈലജ

സംസ്ഥാനത്ത് കൊവിഡ്- 19 ബാധ സ്ഥിരീകരിച്ചതിനാൽ ആറ്റുകാൽ പൊങ്കാലയ്ക്ക് കനത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. മാസങ്ങൾ നീണ്ട ഒരുക്കങ്ങൾ നടത്തിയതിനാൽ ആറ്റുകാൽ പൊങ്കാല നിർത്തി വയ്‌ക്കേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. രോഗ ലക്ഷണമുള്ളവർ ആരും പൊങ്കാല ഇടാൻ വരരുതെന്ന് മന്ത്രി. രോഗം പടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ മാറി നിൽക്കുകയോ വീട്ടിൽ തന്നെ പൊങ്കാല ഇടുകയോ ചെയ്യണമെന്ന് മന്ത്രി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
ആറ്റുകാല്‍ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ നിര്‍ത്തി വയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുത്. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
— K.K.Shailaja Teacher (@shailajateacher) March 8, 2020
Read Also: കൊവിഡ് 19 ; രോഗ വ്യാപനം വലിയ ആശങ്ക ഉണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന
കൂടാതെ കേരളത്തിൽ കൂടുതൽ കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡും രംഗത്തുണ്ട്. ആരോഗ്യ പ്രശ്‌നമുള്ളവർ ശബരിമലയിൽ പോകരുത്. നിരീക്ഷണത്തിലുള്ളവരും യാത്ര ഒഴിവാക്കണം. ആറ്റുകാൽ പൊങ്കാല മാറ്റിവയ്ക്കില്ല. ചുമയും പനിയുമുള്ളവർ പൊങ്കാല ഒഴിവാക്കണം. രോഗ ബാധിത മേഖലകളിൽ ഉള്ളവരും പോകരുതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
അതേ സമയം പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കാനായി ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് ആറ്റുകാൽ പൊങ്കാല ഉത്സവം നടത്തുന്നത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാൻ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങൾ ഉപയോഗിക്കണം. പ്ലാസ്റ്റിക് കവറുകൾക്ക് പകരം പേപ്പർ കവറുകൾ ഉപയോഗിക്കണം. അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി. പ്രാട്ടോകോൾ പിന്തുടരാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും. കഴിഞ്ഞ തവണത്തേക്കാൾ മാലിന്യങ്ങൾ കുറയ്ക്കാൻ ആണ് ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
attukal pongala, corona, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here