വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചിയില്‍ രാത്രി ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു

വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചിയില്‍ രാത്രി ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. വനിതകളുടെ ആദ്യ ബുള്ളറ്റ് ക്ലബ്ബായ ഡൗണ്ട്‌ലെസ് റോയല്‍ എക്‌സ്‌പ്ലോറേഴ്‌സ് ടീമംഗങ്ങളാണ് രാത്രി യാത്ര ഒരുക്കിയത്. ഇടപ്പള്ളിയില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി ഫോര്‍ട്ട് കൊച്ചിയിലെത്തി തിരികെ സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തിയാണ് യാത്ര അവസാനിപ്പിച്ചത്. പുലര്‍ച്ചെ ഒരു മണി വരെ യാത്ര നീണ്ടു നിന്നു. ഇരുചക്ര വാഹന സഞ്ചാരികളുടെ കൂട്ടായ്മായിലെ അംഗങ്ങള്‍ വിവിധ ജില്ലകളില്‍ നിന്നെത്തി കൊച്ചിയില്‍ ഒത്തുചേര്‍ന്നായിരുന്നു യാത്ര.

ബുള്ളറ്റിനെയും യാത്രയെയും പ്രണയിക്കുന്ന യുവതികള്‍ അങ്ങനെ കൊച്ചിയുടെ രാത്രി നിരത്ത് കീഴടക്കി. പ്രതിബന്ധങ്ങളെ ബുള്ളറ്റ് വേഗതയില്‍ മറികടക്കാനുള്ള സന്ദേശമാണ് ഇവര്‍ പ്രാവര്‍ത്തികമാക്കുന്നത്.
തുല്യതയാണ് ഇത്തവണ റൈഡിന്റെ സന്ദേശമായി ഇവര്‍ സ്വീകരിച്ചത്. ദീര്‍ഘ ദൂര യാത്രകള്‍ പലത് മറികടന്ന ടീമംഗങ്ങള്‍ക്ക് ഇതത്ര പുത്തിരിയല്ലെങ്കിലും പൊതു ഇടങ്ങള്‍ വിലക്കില്ലാതെ സ്വന്തമാക്കാന്‍ ഒരാളെയെങ്കിലും അധികമായി പ്രേരിപ്പിക്കാന്‍ റൈഡ് സഹായകരമാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് സംഘാടകര്‍ പറയുന്നു

Story Highlights- night bullet trip, Kochi,#SheInspiresUs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top