Advertisement

യെസ് ബാങ്ക് പ്രതിസന്ധി: കിഫ്ബിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

March 8, 2020
Google News 1 minute Read

യെസ് ബാങ്ക് പ്രതിസന്ധി കിഫ്ബിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി മുന്നിൽ കണ്ട് നിക്ഷേപങ്ങൾ നേരത്തെ പിൻവലിച്ചു. തികഞ്ഞ ജാഗ്രതയോടെയാണ് കിഫ്ബി മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബി പദ്ധതികളുടെ ആലപ്പുഴ ജില്ലാതല പ്രദർശനത്തിന്റേയും സെമിനാറുകളുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

യെസ് ബാങ്ക് പ്രതിസന്ധിയും കിഫ് ബിയുമായി ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രചാരണങ്ങൾ വ്യാജമാണ്. പ്രതിസന്ധി മുന്നിൽ കണ്ട് സർക്കാർ മുൻകൂട്ടി തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.

കിഫ്ബിയുടെ പരിശോധന സംവിധാനം മികച്ചതാണ്. അന്താരാഷ്ട്ര തലത്തിൽ പോലും കിഫ്ബി അംഗീകരിക്കപ്പെട്ടു. ആക്ഷേപങ്ങൾ ചൊരിഞ്ഞ് ഇത്തരം സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുത്. വികസനങ്ങളെ വിലയിരുത്താൻ ജനങ്ങൾക്കാണ് അവസരമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കിഫ്ബി പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് വുകുപ്പ് മന്ത്രി ജി സുധാകരൻ, ഭക്ഷ്യവകുപ്പ് മന്ത്രി തിലോത്തമൻ തുടങ്ങി ജില്ലയിലെ മറ്റ് ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു.

മാർച്ച് 5 വ്യാഴാഴ്ച മുതലാണ് യെസ് ബാങ്കിനു മേൽ മോറട്ടോറിയം ഏർപ്പെടുത്തിയത്. ഏപ്രിൽ മൂന്നു വരെയാണ് മോറട്ടോറിയത്തിൻ്റെ കാലാവധി.

Story Highlights: Yes bank crisis kiifb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here