Advertisement

കൊറോണ പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ച ബാബ രാംദേവ് ആശുപത്രിയിലോ? പ്രചരിക്കുന്നത് വ്യാജ വാർത്ത

March 9, 2020
Google News 4 minutes Read

കൊവിഡ് 19 പ്രതിരോധിക്കാൻ ഗോമൂത്രം കുടിച്ച യോഗ ഗുരു ബാബ രാംദേവ് ആശുപത്രിയിലാണെന്ന് ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വൈറസ് ബാധ ഏൽക്കാതിരിക്കാൻ ഗോമൂത്രം കുടിച്ച രാംദേവ് അവശനിലയിലാണെന്നും ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ട്വിറ്ററിൽ തുടങ്ങിയ പ്രചാരണം പിന്നീട് ഫേസ്ബുക്കിലും തുടർന്നു. അവശനിലയിലുള്ള ബാബ രാംദേവിൻ്റെ ചിത്രം സഹിതമാണ് പ്രചാരണം. എന്നാൽ ഈ വാർത്ത വ്യാജമാണ്.

2011ൽ കള്ളപ്പണത്തിനെതിരെ നടത്തിയ നിരാഹാര സമരത്തിനു ശേഷമുള്ള ചിത്രമാണ് കൊവിഡ് 19മായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.നിരാഹര സമരത്തിനു ശേഷം അവശനിലയിലായ രാംദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോൾ എടുത്ത ചിത്രമാണിത്. ബാബാ രാംദേവ് പൂർണ ആരോഗ്യവനാണെന്നും വാർത്ത വ്യാജമാണെന്നും അദ്ദേഹത്തിൻ്റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസ് ചെറുക്കാൻ ഗോമൂത്രം കുടിച്ചാൽ മതിയെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. കൊവിഡ് 19നെതിരെ ഗോമൂത്രവും ചാണകവും നല്ല മരുന്നാണെന്ന് വിഎച്ച്പി നേതാവും അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി. നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് ഒടുവില്‍ കൊവിഡ് 19 സ്ഥീരികരിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലാദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ 17 നുള്ള ധാക്ക സന്ദര്‍ശനം റദ്ദാക്കി. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി ഇടപെടല്‍ ഊര്‍ജിതമാക്കിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കിയ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ ഇതുവരെ 8,75,000 ആളുകളെ പരിശോധിച്ചു. വിദേശ വിനോദസഞ്ചാരികളില്‍ പരിശോധന കര്‍ശനമാക്കി. നിലവില്‍ 33,600 പേര്‍ നിരീക്ഷണത്തിലാണ്.

Story Highlights: News of Baba Ramdev overdosing on cow urine to prevent coronavirus is fake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here