കൊവിഡ് 19; സംശയങ്ങള്‍ക്ക് ട്വന്റിഫോറിലേക്ക് വിളിക്കാം

കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് ട്വന്റിഫോര്‍ ന്യൂസ് ചാനലിന്റെ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാം. 6235968942, 4842830530, 9207078635 എന്നീ ഫോണ്‍ നമ്പേഴ്സിലേക്കാണ് വിളിക്കേണ്ടത്. 24 മണിക്കൂറും ഹെല്‍പ് ലൈന്‍ സേവനം ലഭ്യമാണ്.

കൊവിഡ് 19 -മായി ബന്ധപ്പെട്ട സംശയങ്ങള്‍, രോഗ വ്യാപനത്തിന്റെ രീതി, പ്രതിരോധ മാര്‍ഗങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിങ്ങനെയുള്ള വിശദവിവരങ്ങള്‍ ഹെല്‍പ് ലൈന്‍ നമ്പരില്‍ ലഭിക്കും.

അതോടൊപ്പം കൊറോണയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ഹെല്‍പ് ലൈന്‍ ടീമിനെ അറിയിക്കാം. ഓരോ ജില്ലയിലെയും സര്‍ക്കാര്‍ ഹെല്‍പ് ലൈന്‍ നമ്പരുകളുടെ വിവരങ്ങളും ലഭിക്കും.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top