കൊവിഡ് 19; മാസ്‌ക് ധരിക്കേണ്ടത് എങ്ങനെ…? വീഡിയോ

കൊവിഡ് 19 വ്യാപിക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് ആവശ്യമാണ്. കൊവിഡ് 19 വൈറസ് ബാധയുള്ള വ്യക്തികള്‍, രോഗ ബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങി വന്ന വ്യക്തികള്‍, ഇത്തരത്തിലുള്ളവരെ പരിചരിക്കുന്ന വ്യക്തികള്‍ എന്നിവര്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ മാസ്‌ക് ധരിക്കുന്നതാണ് ഉത്തമം.

മാസ്‌ക് ധരിക്കേണ്ടത് ആരൊക്കെ…?

രോഗലക്ഷണം ഉള്ളവര്‍
രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് മടങ്ങി വന്നവര്‍
ഇത്തരത്തില്‍ ഉള്ളവരെ പരിചരിക്കുന്നവര്‍

മാസ്‌ക് ധരിക്കേണ്ട രീതി

മിക്ക മാസ്‌കുകളില്‍ നിറമുള്ള ഭാഗം പുറത്തേയ്ക്കും വെളുത്ത നിറമുള്ള ഭാഗം മുഖത്തോട് ചേര്‍ന്നിരിക്കുന്ന രൂപത്തിലുമുള്ളതാകും.

മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിന് മുകളിലും താടിക്ക് കീഴ്ഭാഗത്തും എത്തുന്ന വിധത്തില്‍ ആദ്യം മുകള്‍ ഭാഗത്തെ കെട്ടും രണ്ടാമത് ചെവിക്ക് താഴ്ഭാഗത്ത് കൂടി രണ്ടാമത്തെ കെട്ടും ഇടുക.

മൂക്കിന് മുകളില്‍ വരുന്ന ഭാഗം വിരലുകള്‍ ഉപയോഗിച്ച് ചേര്‍ത്ത് വയ്ക്കാന്‍ ശ്രദ്ധിക്കണം.

മാസ്‌കിന്റെ മുന്‍വശങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.

നനഞ്ഞതും വൃത്തിഹീനവുമായ മാസ്‌കുകള്‍ ഉപയോഗിക്കാതിരിക്കുക.

മാസ്‌കുകള്‍ കഴുത്തിലേക്ക് താഴ്ത്തുകയോ മൂക്കിന് താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.

ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യണം.

Story Highlights: coronavirus, Covid 19, Corona virus infection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top