കൊവിഡ് 19: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് നിർദ്ദേശം

വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമളി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും പുതിയ ഓണ്‍ലൈന്‍ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ റിസോര്‍ട്ട് – ഹോട്ടല്‍ ഉടമകളുടെയും ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാരുടെയും അടിയന്തിര യോഗങ്ങള്‍ നടന്നു വരികയാണ്. ഈ മേഖലകളില്‍ പൊലീസിന്റെയും ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ വിദേശികളായ ടൂറിസ്റ്റുകളുടെ കണക്ക് എടുക്കാനും ബോധവത്കരണം നടത്താനും തീരുമാനിച്ചു.
രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 43 ആയി. നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് ഒടുവില്‍ കൊവിഡ് 19 സ്ഥീരികരിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബംഗ്ലാദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ 17 നുള്ള ധാക്ക സന്ദര്‍ശനം റദ്ദാക്കി. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്കായി ഇടപെടല്‍ ഊര്‍ജിതമാക്കിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കിയ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ ഇതുവരെ 8,75,000 ആളുകളെ പരിശോധിച്ചു. വിദേശ വിനോദസഞ്ചാരികളില്‍ പരിശോധന കര്‍ശനമാക്കി. നിലവില്‍ 33,600 പേര്‍ നിരീക്ഷണത്തിലാണ്.
52 പരിശോധനാ ലാബുകള്‍ രാജ്യത്ത് സജ്ജമാക്കി. ജമ്മു കശ്മീരിലെ സത്ത് വാര്‍, സര്‍വാല്‍ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ഡല്‍ഹിക്കും ജമ്മുവിനും പിന്നാലെ ഉത്തരാഖണ്ഡിലും സര്‍ക്കാര്‍ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി.
Story Highlights: covid 19 no online booking at tourist places
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here