കൊവിഡ് 19: എമിറേറ്റ്‌സ് ഇകെ 530 ദുബായ് – കൊച്ചി വിമാനത്തിലെ യാത്രക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണം

കൊവിഡ് 19 കൊച്ചിയിലും സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ മൂന്നുവയസുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞും മാതാപിതാക്കളും ഈ മാസം ഏഴിന് സഞ്ചരിച്ച എമിറേറ്റ്‌സ് ഇകെ 530 ദുബായ് – കൊച്ചി വിമാനത്തില്‍ സഞ്ചരിച്ചിരുന്ന മുഴുവന്‍ ആളുകളും അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Read More: കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
എമിറേറ്റ്‌സ് ഇകെ 530 വിമാനത്തില്‍ ഈ മാസം ഏഴിനാണ് കുഞ്ഞും മാതാപിതാക്കളും കൊച്ചിയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ കുഞ്ഞിനെയും മാതാപിതാക്കളെയും സ്‌ക്രീനിംഗിന് വിധേയരാക്കിയിരുന്നു. കുഞ്ഞിന് പനി ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ എത്തിയശേഷം ഇവര്‍ മറ്റ് ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കുഞ്ഞിനാണ് ആദ്യം പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചതോടെയാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. മാതാപിതാക്കള്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. സംശയനിവാരണത്തിനായി ദിശ: 0471 2552056, 1056, 04842368802 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Story Highlights: Covid 19, coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here