പരിശോധനയ്ക്ക് വിധേയരായില്ലെന്ന ആരോപണം തള്ളി കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍

പരിശോധനയ്ക്ക് വിധേയരായില്ലെന്ന സര്‍ക്കാര്‍ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുടുംബം. എയര്‍പോര്‍ട്ട് അധികൃതര്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചതായും മറ്റ് നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ലെന്നും ഇവര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആശുപത്രിയില്‍ പോകാന്‍ മടി കാണിച്ചുവെന്ന വാദം തെറ്റാണെന്നും ബന്ധുവിന് ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ മൂന്നുപേരും രക്ത സാമ്പിളുകള്‍ നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിയാണ് സാമ്പിളുകള്‍ നല്‍കിയത്. പള്ളിയിലും വിവാഹ ചടങ്ങിലും തിയറ്ററിലും പോയെന്നത് തെറ്റായ പ്രചാരണമാണ്. മൂവായിരം പേരുമായി ബന്ധപ്പെട്ടുവെന്നത് തെറ്റായ പ്രചാരണമാണെന്നും നൂറില്‍ താഴെ ആളുകളെ മാത്രമാണ് കണ്ടെതെന്നും ഇവര്‍ പറഞ്ഞു.

പത്തനംതിട്ട സ്വദേശികളായ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അന്‍പത്തിയഞ്ചുകാരനും ഭാര്യയും ഇരുപത്തിരണ്ടുകാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇവര്‍ എയര്‍പോര്‍ട്ടില്‍ പരിശോധനകള്‍ക്ക് വിധേയരായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഇയാളുടെ മൂത്ത സഹോദരന് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

Story Highlights: Covid 19, coronavirus, Corona virus infectionനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More