Advertisement

പരുക്ക്: ജോഫ്ര ആർച്ചർ ഐപിഎല്ലിൽ നിന്ന് പിന്മാറി; രാജസ്ഥാന് തിരിച്ചടി

March 9, 2020
Google News 1 minute Read

രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഐപിഎല്ലിൽ നിന്ന് പിന്മാറി. കൈമുട്ടിനേറ്റ പരുക്കിനെ തുടർന്നാണ് ഐപിഎല്ലിൽ നിന്ന് പിന്മാറുന്നതായി ആർച്ചർ അറിയിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിൽ രാജസ്ഥാനു വേണ്ടി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ആർച്ചറുടെ പിന്മാറ്റം രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയാകും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയിലാണ് ആര്‍ച്ചറുടെ വലത് മുട്ടിന് പരിക്കേറ്റത്. ഇതോടെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ആർച്ചറെ ഒഴിവാക്കിയിരുന്നു. വരുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കും. നിലവില്‍ ലണ്ടനില്‍ ചികിത്സയിലുള്ള ആര്‍ച്ചര്‍ക്ക് മൂന്നാഴ്ചകൂടി വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. മെയ് മാസത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ആര്‍ച്ചര്‍ തിരികെ വരുമെന്നാണ് റിപ്പോർട്ട്.

21 ഐപിഎല്ലില്‍ നിന്ന് 26 വിക്കറ്റുകൾ സ്വന്തമാക്കിയ ആർച്ചർ ബാറ്റ് കൊണ്ടും ചില മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു.

ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഐപിഎൽ എത്തുക. സമ്മാനത്തുകകളിൽ 50 ശതമാനത്തോളം കുറവുണ്ടായതാണ് ഏറെ ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ ഐപിഎൽ ഫ്രാഞ്ചസികൾ നൽകേണ്ട തുക വർധിപ്പിക്കുകയും ചെയ്തു. താര വായ്പയിൽ ഈ കൊല്ലം വിദേശ താരങ്ങളും ഉൾപ്പെടും. ഫ്രണ്ട് ഫൂട്ട് നോ ബോൾ വിളിക്കാനുള്ള ചുമതല തേർഡ് അമ്പയറിനു നൽകിയതാണ് മറ്റൊരു മാറ്റം.

മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.

Story Highlights: Jofra Archer out from ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here